ദൈവത്തോളം വലിപ്പമുള്ള സ്‌നേഹം
ഞാന്‍ ഒരിക്കല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ സാന്റോ ഡൊമിംഗോയുടെ പ്രാന്തപ്രദേശമായ ഒരു ദരിദ്ര പ്രദേശം സന്ദര്‍ശിച്ചു. വീടുകള്‍ കോറഗേറ്റഡ് ഇരുമ്പ് ഷീറ്റ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്, വൈദ്യുതി വയറുകള്‍ അവയുടെ മുകളില്‍ തൂങ്ങിക്കിടക്കുന്നു. അവിടെ എനിക്ക് കുടുംബങ്ങളുമായി അഭിമുഖം നടത്താനും തൊഴിലില്ലായ്മ, മയക്കുമരുന്ന് ഉപയോഗം, കുറ്റകൃത്യങ്ങള്‍ എന്നിവ നേരിടാന്‍ സഭകള്‍ എങ്ങനെ സഹായിക്കുന്നുവെന്നു കേള്‍ക്കാനും ഉള്ള അവസരം ലഭിച്ചു.
ഒരു ഇടവഴിയില്‍ ഞാന്‍ ഒരു ചെറിയ മുറിയിലേക്ക് ഒരു അമ്മയെയും മകനെയും അഭിമുഖം ചെയ്യാന്‍ കയറി. എന്നാല്‍ ഒരു നിമിഷം കഴിഞ്ഞ് ആരോ ഒരാള്‍ പാഞ്ഞുവന്ന് ''നിങ്ങള്‍ ഇപ്പോള്‍ ഇവിടെനിന്നു പോകണം'' എന്നു പറഞ്ഞു. ഒരു ഗുണ്ടാ നേതാവ് ഞങ്ങളെ ആക്രമിക്കാന്‍ ഒരു ജനക്കൂട്ടത്തെ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
ഞങ്ങള്‍ സമീപത്തുള്ള മറ്റൊരു സ്ഥലം സന്ദര്‍ശിച്ചു, പക്ഷേ അവിടെ ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമുണ്ടായില്ല. എന്തുകൊണ്ടെന്ന് പിന്നീട് ഞാന്‍ കണ്ടെത്തി. ഞാന്‍ ഓരോ വീടും സന്ദര്‍ശിക്കുമ്പോള്‍ ഒരു സംഘ നേതാവ് ഞങ്ങള്‍ക്കു കാവല്‍ നില്‍ക്കുന്നു. അദ്ദേഹത്തിന്റെ മകള്‍ക്ക് സഭ ഭക്ഷണം നല്‍കുകയും വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു. വിശ്വാസികള്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നതിനാല്‍ അവന്‍ ഞങ്ങളുടെ കൂടെ നിന്നു.
ഗിരിപ്രഭാഷണത്തില്‍, താരതമ്യത്തിന് അതീതമായ ഒരു സ്‌നേഹത്തിന്റെ നിലവാരം യേശു അവതരിപ്പിക്കുന്നു. ഇത്തരത്തിലുള്ള സ്‌നേഹം ''യോഗ്യത'' ഉള്ളവരെ മാത്രമല്ല അര്‍ഹതയില്ലാത്തവരെയും (മത്തായി 5:43-45), കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അപ്പുറത്തേക്ക് തങ്ങളെ തിരിച്ചു സ്‌നേഹിക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ സ്‌നേഹിക്കാത്തവരെയും തേടിച്ചെല്ലുന്നു (വാ. 46-47). ഇതാണ് ദൈവ-വലുപ്പത്തിലുള്ള സ്‌നേഹം (വാ. 48) - എല്ലാവരെയും അനുഗ്രഹിക്കുന്ന തരത്തിലുള്ള സ്‌നേഹം.
സാന്റോ ഡൊമിംഗോയിലെ വിശ്വാസികള്‍ ഈ സ്‌നേഹം ജീവിച്ചു കാണിക്കുന്നതിനാല്‍, സമീപസ്ഥലങ്ങള്‍ മാറാന്‍ തുടങ്ങിയിരിക്കുന്നു. കഠിനഹൃദയങ്ങള്‍ അവരുടെ ലക്ഷ്യത്തിനായി ചൂടാകുന്നു. ദൈവത്തോളം വലുപ്പത്തിലുള്ള സ്‌നേഹം പട്ടണത്തിലേക്ക് വരുമ്പോള്‍ സംഭവിക്കുന്നത് അതാണ്.
വിശുദ്ധം എന്നു വിളിക്കപ്പെട്ട ഒരു അഗ്നി
നിരവധി വര്‍ഷത്തെ വരള്‍ച്ചയ്ക്കുശേഷം, അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീ, അവ ദൈവത്തിന്റെ പ്രവൃത്തികളാണെന്നു ചിന്തിക്കാന്‍ ചിലരെ പ്രേരിപ്പിച്ചു. വാര്‍ത്താ സ്രോതസ്സുകള്‍ അതിലൊന്നിനെ വിശുദ്ധ അഗ്‌നി എന്ന് വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ അസ്വസ്ഥജനകമായ ധാരണ കൂടുതല്‍ ശക്തിപ്പെട്ടു. എന്നിരുന്നാലും ഈ പ്രദേശത്തെ ''ഹോളി ജിം മലയിടുക്ക് പ്രദേശം'' എന്നാണ് വിളിച്ചിരുന്നത് എന്നത് പലര്‍ക്കും അറിയാത്ത കാര്യമായിരുന്നു.
''പരിശുദ്ധാത്മാവിലും തീയിലും'' ഉളള സ്‌നാനത്തെക്കുറിച്ചുള്ള യോഹന്നാന്‍ സ്‌നാപകന്റെ പരാമര്‍ശവും അതിനെ സംബന്ധിച്ച കഥയോടും വിശദീകരണത്തോടുമൊപ്പമാണ് നമുക്കു ലഭിക്കുന്നത് (ലൂക്കോസ് 3:16). പുറകോട്ടു തിരിഞ്ഞുനോക്കി, മലാഖി പ്രവാചകന്‍ മുന്‍കൂട്ടി കണ്ട തരത്തിലുള്ള മശിഹായെക്കുറിച്ചും തീകൊണ്ടുള്ള ശുദ്ധീകരണത്തെക്കുറിച്ചുമായിരിക്കാം അവന്‍ ചിന്തിച്ചിരിക്കുക (3:1-3; 4:1). എന്നാല്‍, ദൈവാത്മാവ് കാറ്റും തീയും പോലെ യേശുവിന്റെ അനുയായികളുടെമേല്‍ വന്നതിനുശേഷം മാത്രമാണ് മലാഖിയുടെയും യോഹന്നാന്റെയും വാക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടത് (പ്രവൃ. 2:1-4).
യോഹന്നാന്‍ പ്രവചിച്ച അഗ്‌നിയല്ല അവര്‍ പ്രതീക്ഷിച്ചത്. ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ പ്രവൃത്തി എന്ന നിലയില്‍, വ്യത്യസ്തമായ ഒരു മശിഹായെയും വിശുദ്ധ അഗ്നിയെയും കുറിച്ചു പ്രഖ്യാപിക്കാന്‍ അവര്‍ ധൈര്യത്തോടെ വന്നു. യേശുവിന്റെ ആത്മാവില്‍, അത് നമ്മുടെ വ്യര്‍ത്ഥമായ മനുഷ്യ ശ്രമങ്ങളെ തുറന്നുകാട്ടുകയും നശിപ്പിക്കുകയും ചെയ്തു- അപ്പോള്‍ തന്നേ, പരിശുദ്ധാത്മാവിന്റെ സ്‌നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം എന്നിവ നമ്മില്‍ ഇടം പിടിക്കുന്നു (ഗലാത്യര്‍ 5:22-23 കാണുക). അവ നമ്മില്‍ പ്രവര്‍ത്തിക്കാന്‍ ദൈവം ആഗ്രഹിക്കുന്ന അവന്റെ പ്രവൃത്തികളാണ്.
സൗന്ദര്യത്തിന് ഒരു സമയം
പല പാശ്ചാത്യ രാജ്യങ്ങളിലും ഡിസംബര്‍, ജനുവരി എന്നീ ശൈത്യകാല മാസങ്ങള്‍ ആഴ്ചകളോളം തണുപ്പും മങ്ങിയതുമാണ്: മഞ്ഞിനു മുകളില്‍ തലനീട്ടി നില്‍ക്കുന്ന സ്വര്‍ണ്ണനിറത്തിലുള്ള പുല്ലുകള്‍, ചാരനിറത്തിലുള്ള ആകാശം, ഇല കൊഴിഞ്ഞ വൃക്ഷങ്ങളും. എങ്കിലും ഒരു ദിവസം അസാധാരണമായ എന്തോ ഒറ്റരാത്രികൊണ്ട് സംഭവിച്ചു. ഒരു മഞ്ഞ് വീഴ്ച എല്ലാത്തിനെയും ഐസ് പരലുകള്‍ കൊണ്ട് പൊതിഞ്ഞു. നിര്‍ജീവവും നിരാശാജനകവുമായ പ്രകൃതി സൂര്യപ്രകാശത്തില്‍ തിളങ്ങുന്ന മനോഹരമായ ഒരു രംഗമായി മാറി.
ചില സമയങ്ങളില്‍ വിശ്വാസമുണ്ടാകാന്‍ പ്രചോദനമാകുന്ന ഭാവനയില്ലാതെ നമ്മള്‍ പ്രശ്‌നങ്ങളെ മാത്രം കാണുന്നു. വേദനയും ഭയവും നിരാശയും എല്ലാ ദിവസവും രാവിലെ നമ്മെ അഭിവാദ്യം ചെയ്യുമെന്ന് നാം പ്രതീക്ഷിക്കുന്നു, എന്നിട്ട് എപ്പോഴെങ്കിലും വ്യത്യസ്തമായ എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയുന്നു. ദൈവത്തിന്റെ ശക്തിയിലൂടെ സംഭവിക്കുന്ന വീണ്ടെടുക്കല്‍, വളര്‍ച്ച അല്ലെങ്കില്‍ വിജയം നമ്മള്‍ പ്രതീക്ഷിക്കുന്നില്ല. എങ്കിലും പ്രയാസകരമായ സമയങ്ങളില്‍ നമ്മെ സഹായിക്കുന്നവനാണ് ദൈവം എന്ന് ബൈബിള്‍ പറയുന്നു. തകര്‍ന്ന ഹൃദയങ്ങളെ അവന്‍ നന്നാക്കുകയും ആളുകളെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നു. അവന്‍ ദുഃഖിതനെ ആശ്വസിപ്പിക്കുന്നു ''ദുഃഖിതനമാര്‍ക്കു വെണ്ണീറിനു പകരം അലങ്കാരമാലയും ദുഃഖത്തിനു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുക്കുന്നു...'' (യെശയ്യാവ് 61:3).
നമുക്ക് പ്രശ്നങ്ങളുണ്ടാകുമ്പോള്‍ നമ്മെ ധൈര്യപ്പെടുത്താന്‍ മാത്രം ദൈവം ആഗ്രഹിക്കുന്നുവെന്നല്ല. പരീശോധനകളില്‍ നമ്മുടെ പ്രതീക്ഷ അവനാണ്. ആത്യന്തിക ആശ്വാസം ലഭിക്കാന്‍ നാം സ്വര്‍ഗ്ഗത്തിന്റെ ഇടപെടലിനായി കാത്തിരിക്കേണ്ടിവന്നാലും, ദൈവം നമ്മോടൊപ്പമുണ്ട്, നമ്മെ പ്രോത്സാഹിപ്പിക്കുകയും പലപ്പോഴും നമുക്ക് തന്നെത്തന്നെ കാണിച്ചുതരികയും ചെയ്യുന്നു. ജീവിതത്തിലൂടെയുള്ള നമ്മുടെ യാത്രയില്‍, വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം: ''എന്റെ അഗാധമായ മുറിവില്‍ ഞാന്‍ നിന്റെ മഹത്വം കണ്ടു, അത് എന്നെ അമ്പരപ്പിച്ചു.''
പൂര്‍ണ്ണ ശ്രദ്ധ
സാങ്കേതികവിദ്യ ഇന്ന് നമ്മുടെ നിരന്തരമായ ശ്രദ്ധ ആവശ്യപ്പെടുന്നതായി തോന്നുന്നു. ഇന്റര്‍നെറ്റ് എന്ന ആധുനിക ''അത്ഭുതം'' (ഇപ്പോള്‍ ആര്‍ക്കും എളുപ്പത്തില്‍ ലഭ്യമാകും) മാനവികതയുടെ ആകമാനമായ പഠനത്തെ സ്മാര്‍ട്ട്ഫോണ്‍ വഴി നമ്മുടെ കൈക്കുമ്പിളില്‍ സ്വീകരിക്കുവാനുള്ള അതിശയകരമായ ശേഷി നല്‍കുന്നു. എന്നാല്‍ ഇന്നും അനേകര്‍ക്ക് അത്തരം നിരന്തരമായ ലഭ്യത ചിലവേറിയതാണ്.
നാം ഒന്നും തന്നെ നഷ്ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍, എന്താണ് പുറത്തു സംഭവിക്കുന്നത് എന്നറിയാനുള്ള ആധുനിക പ്രവണതയെ വിവരിക്കുന്നതിനായി ''തുടര്‍ച്ചയായയ ഭാഗിക ശ്രദ്ധ'' എന്ന ഒരു പുതിയ പ്രയോഗം അടുത്തിയെ വിരചിക്കപ്പെട്ടു.
അപ്പൊസ്തലനായ പൗലൊസിന് ഉത്കണ്ഠയ്ക്കുള്ള വ്യത്യസ്ത കാരണങ്ങള്‍ നേരിട്ടുവെങ്കിലും, ദൈവത്തില്‍ സമാധാനം കണ്ടെത്തുന്നതിനായി നമ്മുടെ ആത്മാവ് അവനോടു ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് അവനറിയാമായിരുന്നു. അതുകൊണ്ടാണ് പീഡനം സഹിക്കുന്ന പുതിയ വിശ്വാസികള്‍ക്ക് എഴുതിയ കത്തില്‍ (1 തെസ്സലൊനീക്യര്‍ 2:14) 'എപ്പോഴും സന്തോഷിപ്പിന്‍; ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍; എല്ലാറ്റിനും സ്‌തോത്രം ചെയ്യുവിന്‍'' (5: 16-18) എന്ന് അവന്‍ അവരെ പ്രോത്സാഹിപ്പിച്ചത്.
'നിരന്തരം'' പ്രാര്‍ത്ഥിക്കുന്നത് പ്രയാസകരമായി തോന്നാം. എന്നാല്‍, നാം എത്ര തവണ നമ്മുടെ ഫോണുകള്‍ പരിശോധിക്കും? പകരം ആ പ്രേരണയെ ദൈവത്തോട് സംസാരിക്കാനുള്ള പ്രേരണയായി നാം മാറ്റിയാലോ?
അതിലും പ്രധാനമായി, ദൈവസന്നിധിയില്‍ നിരന്തരവും പ്രാര്‍ത്ഥനാപൂര്‍വ്വവുമായ വിശ്രമത്തിനായി എല്ലായ്‌പ്പോഴും ''അറിവില്‍'' ആയിരിക്കേണ്ടതിന്റെ ആവശ്യകത കൈമാറാന്‍ നമ്മള്‍ പഠിച്ചാലോ? ക്രിസ്തുവിന്റെ ആത്മാവിനെ ആശ്രയിക്കുന്നതിലൂടെ, ഓരോ ദിവസവും നാം സഞ്ചരിക്കുമ്പോള്‍ നമ്മുടെ സ്വര്‍ഗ്ഗീയപിതാവിന് നമ്മുടെ മുഴുവന്‍ ശ്രദ്ധയും നല്‍കാന്‍ പഠിക്കാം.